കണിമംഗലം ഓവർ ബ്രിഡ്ജിനു പടിഞ്ഞാറു ഭാഗത്തു ശാന്തി നഗറിൽ സ്ഥിതി ചെയ്യുന്ന പനമുക്കു മുഹിയിദ്ധീൻ മസ്ജിദ് കൂർക്കഞ്ചേരി മഹല്ലിന്റെ പരിധി പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ടി മസ്ജിദിലെ അംഗങ്ങളായ മുസ്ലിം കുടുംബങ്ങൾ കൂർക്കഞ്ചേരി മുസ്ലിം ജമാ അത്ത് മഹല്ലിലും ചെട്ടിയങ്ങാടി മഹല്ലിലും പെട്ടവരാണ്. പനമുക്ക് പ്രദേശത്തിൻറ ഇസ്ലാമികമായ ഉന്നമനത്തിനു വേണ്ടി പനമുക്കിലെ ദീനി സ്നേഹിതരായ സുഹൃത്തുക്കളും കൂർക്കഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും ദീനി തല്പരരായവരുടെയും ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമായി 1996 ഇൽ ശാന്തി നഗർ ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകുകയും സ്ഥലം വാങ്ങി മദ്രസ ആരംഭിക്കുകയും ചെയ്തു. 2006 ഇൽ പള്ളി പണിതു നമസ്കാരം ആരംഭിച്ചു അല്ഹന്ധുലില്ലാഹ് ദീനി വിദ്യാഭ്യാസത്തിനും നമസ്കാരത്തിനും സൗകര്യമില്ലാതിരുന്ന ടി പ്രദേശത്തു ഇസ്ലാമിന്റെ ചൈതന്യം എത്തിക്കുവാൻ കഴഞ്ഞതിൽ അല്ലാഹുവിനെ സ്മരിക്കുന്നു. ഇതിനു വേണ്ടി പ്രവർത്തിച്ചവർക്കെല്ലാം അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ പ്രവർത്തിച്ചവരിൽ ശാന്തി നഗർ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ജനാബ് ടി എ അബൂബക്കർ ഹാജി സ്റ്റേറ്റ് ചെയർമാൻ മാർ ആയിരുന്ന ഷഹീർ സാഹിബ്, മർഹും സൈനുദ്ധീൻ ഹാജി, മർഹും സക്കീർ ഹാജി മർഹും മുഹമ്മദ് മൗലവി, ജനാബ് സി എ സലിം, മർഹും എഞ്ചിനീയർ പി കെ അബ്ദുൽ ലത്തീഫ്, മുൻ ട്രസ്റ്റ് അംഗങ്ങൾ, എഞ്ചിനീയർ മൊയ്‌തീൻ എന്നിവർ ഉൾപ്പെടുന്നു.1997 മുതൽ മസ്ജിദ്പരിപാലനകമ്മിറ്റി ആത്മാർത്ഥ മായ ശ്രദ്ധകൊണ്ട്മദ്രസയുടെയും പള്ളിയുടെയും പരിപാലനംനടത്തി വരുന്നു.
അല്ലാഹുവിന്റെ അനുഗ്രഹത്താലും കമ്മിറ്റിയുടെ കഠിന ശ്രമത്തിന്റെ ഫലമായിയും സമീപ പ്രദേശങ്ങളിലെ ദീനീ സ്നേഹികളുടെ സഹായത്താലും കഴിഞ്ഞ 8 വര്ഷം കൊണ്ട് പള്ളിക്കും മദ്‌റസക്കും നൂതന രീതിയിൽ പുനർനവീകരിച് കൂടുതൽ സൗകര്യങ്ങൾ ഏർപെടുത്തുവാൻ കഴിഞ്ഞു. 1 മുതൽ 7 വരെ നമസ്കാരവും സിലബസ് പ്രകാരം നടക്കുന്നു. മദ്റസ ക്‌ളാസ്സുകൾക്കായി സ്മാർട്ട് ക്‌ളാസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്. അല്ഹന്ധു ലില്ലാഹ് വേണ്ടി സഹായിച്ചും, സഹകരിച്ചും പ്രവർത്തിച്ച എല്ലാവര്ക്കും നാഥൻ അനുഗ്രഹം നൽകട്ടെ. ആമീൻ


